അഭിറാം മനോഹർ|
Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (11:43 IST)
ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍ എന്‍ഡിഎ ഘടകകക്ഷിയായ ട്വന്റി 20യില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. വൈകീട്ട് 3 മണിക്ക് ട്വന്റി 20 നേതാവ് സാബു ജേക്കബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ വെച്ച് പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അഖില്‍ മാരാര്‍ കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. ബിജെപി നടത്തിയ സര്‍വേയില്‍ കൊട്ടാരക്കരയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിയായി അഖില്‍ മാരാരിന്റെ പേര് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേരാന്‍ അഖില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തില്‍ ട്വന്റി 20യിലെത്തിച്ച് അഖിലിനെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം.