Kerala Election Results 2021: ഉടുമ്പൻ ചോല ചുവപ്പിച്ച് മണിയാശാൻ, ലീഡ് നില 20,000 കടന്നു
ഉടുമ്പൻ ചോല മണ്ഡലത്തിൽ മന്ത്രി എംഎം മണിക്ക് വമ്പൻ ലീഡ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോലും ലഭിക്കാത്ത ലീഡ് നിലയാണ് ഇടുക്കിയിൽ എംഎം മണി സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ 20,000 ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് മലയാളികളുടെ സ്വന്തം മണിയാശാൻ.
ദേവികുളത്ത് എൽഡിഎഫിന്റെ എ രാജയാണ് മുന്നിൽ. ഇടുക്കിയിൽ എൽഡിഎഫിന്റെ റോഷി അഗസ്റ്റിനും ലീഡ് ചെയ്യുന്നുണ്ട്.