1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala assembly election result 2021 vote counting today

Kerala Election Result 2021: നിലമ്പൂരില്‍ നോവായി വിവി പ്രകാശ് മുന്നില്‍

Kerala Election Result 2021
നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് മുന്നിലാണ്. രണ്ടുദിവസങ്ങള്‍ക്കുമുന്‍പാണ് അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. നിലമ്പൂരില്‍ അട്ടിമറി വിജയം നേടുമെന്ന് മനോരമ എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. അതേസമയം പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ ലീഡ് 3500 കടന്നിട്ടുണ്ട്.
 
തൃത്താലയില്‍ നേരിയ ലീഡില്‍ വിടി ബല്‍റാം മുന്നിലാണ്. അതേസമയം തൃശൂരില്‍ സുരേഷ് ഗോപി പിന്നിലായിട്ടുണ്ട്. നിലവില്‍ എല്‍ഡിഎഫ് 90 സീറ്റുകളില്‍ മുന്നിലാണ്. യുഡിഎഫ് 48ലും എന്‍ഡിഎ രണ്ടു സീറ്റിലും മുന്നിലാണ്.
അടുത്ത ലേഖനം
പാലായില്‍ ജോസ് കെ.മാണിക്ക് കാലിടറുന്നു; മാണി സി.കാപ്പന്റെ ലീഡ് 5,000 കടന്നു