കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ സുരേഷ് ഗോപിക്ക് ലീഡ്

നെല്‍വിന്‍ വില്‍സണ്‍| Last Modified ഞായര്‍, 2 മെയ് 2021 (11:06 IST)

തൃശൂരില്‍ കോണ്‍ഗ്രസിനു സ്വാധീനമുള്ള മേഖലകളില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ലീഡ്. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപിക്ക് ലീഡ് 1,530 ആയി. ആദ്യ രണ്ട് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ബാലചന്ദ്രനായിരുന്നു ലീഡ് ചെയ്തിരുന്നത്. എന്നാല്‍, മൂന്നാം റൗണ്ടിലെത്തിയപ്പോള്‍ സുരേഷ് ഗോപി ലീഡിലേക്ക് എത്തി. കോണ്‍ഗ്രസിന് സ്വാധീനമുള്ള മേഖലകളാണ് മൂന്നാം റൗണ്ടില്‍ എണ്ണിയത്. യുഡിഎഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ മൂന്നാം റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ മൂന്നാം സ്ഥാനത്താണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :