തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നേറ്റം, ഖുഷ്‌ബുവും കമൽഹാസനും പിന്നിൽ

അഭിറാം മനോഹർ| Last Modified ഞായര്‍, 2 മെയ് 2021 (10:57 IST)
തമിഴ്‌നാട്ടിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെയുള്ള 234 മണ്ഡലങ്ങളിൽ 134 സീറ്റുകളിൽ മുന്നേറ്റം നടത്തി ഡിഎംകെ. അണ്ണാ ഡിഎംകെ 98 സീറ്റുകളിലും മറ്റുള്ളവര്‍ ഒരു സീറ്റിലുമാണ് മുന്നിലുള്ളത്. അതേസമയം സംസ്ഥാനത്തെ ബിജെപിയുടെ സ്റ്റാർ കാൻഡിഡേറ്റ് ഖുഷ്ബു സുന്ദര്‍ പിന്നിലാണ്. ഡിഎംകെ സ്ഥാനാര്‍ത്ഥിയാണ് മുന്നേറുന്നത്.

അതേസമയം മുഖ്യമന്ത്രി എടപ്പാടി പളനിസാമി മുന്നിലാണ്. താരമണ്ഡലമായ കോയമ്പത്തൂര്‍ സൗത്തില്‍ മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവ് കമൽഹാസൻ പിന്നിലാണ്. 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ പത്ത് വര്‍ഷങ്ങള്‍ക്ക്
അണ്ണാഡിഎംകെയെ ഭരണത്തിൽ നിന്നും തൂത്തെറിഞ്ഞ് ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :