അനുബന്ധ വാര്‍ത്തകള്‍
- Kerala Election Result 2021: നിലമ്പൂരില്‍ നോവായി വിവി പ്രകാശ് മുന്നില്‍
- പാലായില്‍ ജോസ് കെ.മാണിക്ക് കാലിടറുന്നു; മാണി സി.കാപ്പന്റെ ലീഡ് 5,000 കടന്നു
- Kerala Election Results 2021: പാലക്കാട് അട്ടിമറി മണക്കുന്നു? കോൺഗ്രസ് സ്വാധീന പ്രദേശങ്ങളിലടക്കം മുന്നേറ്റം നടത്തി ഇ ശ്രീധരൻ
- Kerala Election Result 2021: പാലായിൽ എൽഡിഎഫ് മണ്ഡലങ്ങളിലും മാണി സി കാപ്പന് മുന്നേറ്റം, ഭൂരിപക്ഷം 5000 കടന്നു
- Kerala Election Result 2021: കഴക്കൂട്ടത്ത് കടകംപള്ളി മുന്നില്‍, ശോഭാ സുരേന്ദ്രന് മൂന്നാമത്; അടുത്തമൂന്ന് റൗണ്ട് നിര്‍ണായകം
Kerala Election Result 2021: മട്ടന്നൂരിൽ ശൈലജ ടീച്ചറിൻറെ തേരോട്ടം, വിജയത്തിലേക്ക് അനായാസം
മട്ടന്നൂർ നിയമസഭാ മണ്ഡലത്തിൽ കെ കെ ശൈലജ ടീച്ചറിന്റെ വൻ കുതിപ്പ്. 8661 വോട്ടുകൾക്കാണ് ശൈലജ ടീച്ചർ മുന്നിൽ നിൽക്കുന്നത്. ചേലക്കരയിൽ കെ രാധാകൃഷ്‌ണൻ 8799 വോട്ടുകളുടെ ലീഡുമായി മുന്നിലാണ്. ഉടുമ്പുംചോലയിൽ 9000ലധികം വോട്ടുകളുടെ ലീഡുമായി എം എം മണി മുന്നിലാണ്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അപ്‌ഡേറ്റുകൾ പുറത്തുവരികയാണ്. കോന്നി നിയമസഭാ മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. അവിടെ എൽ ഡി എഫ് സ്ഥാനാർത്ഥി കെ യു ജെനീഷ്‌കുമാർ 1120 വോട്ടുകൾക്ക് മുന്നിലാണ്. രണ്ടാമ സ്ഥാനത്ത് യു ഡി എഫിലെ റോബിൻ പീറ്ററാണ്.
ബി ജെ പി ഏറെ പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന കഴക്കൂട്ടത്ത് സി പി എം മുന്നേറ്റം. മന്ത്രി കടകംപള്ളി സുരേന്ദ്രൻ 384 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ബി ജെ പിയുടെ ശോഭ സുരേന്ദ്രൻ അവിടെ പിന്നിലാണ്.