അനുബന്ധ വാര്‍ത്തകള്‍
- മറ്റു തരത്തിലുള്ള ഇടപെടലുകൾ വേണ്ട, സമരത്തിനെത്തിയ ജാമിയ വിദ്യാർത്ഥികളെ തിരിച്ചയച്ച് കർഷകർ
- വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 16നു രാവിലെ എട്ടു വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ മാത്രമേ വോട്ടെണ്ണലിന് എടുക്കൂ
- നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 730 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1755 പേര്
- എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചു, പക്ഷേ ഇടതുപക്ഷം ഐതിഹാസിക വിജയം നേടും: പിണറായി വിജയൻ
- വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടണമര്‍ത്താന്‍ പേന ഉപയോഗിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍
അവസാനഘട്ട തിരഞ്ഞെടുപ്പ്: സുരക്ഷയ്ക്ക് 20,603 പോലീസ് ഉദ്യോഗസ്ഥര്‍; 2911 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം
അവസാനഘട്ട തിരഞ്ഞെടുപ്പില്‍ സുരക്ഷയൊരുക്കുന്നതിന് 20,603 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരില്‍ 56 ഡിവൈ.എസ്.പിമാര്‍, 232 ഇന്‍സ്‌പെക്ടര്‍മാര്‍, 1172 എസ്.ഐ/എ.എസ്.ഐമാര്‍ എന്നിവരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ പോലീസ് ഓഫീസര്‍ റാങ്കിലുള്ള 19,143 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കൂടാതെ 616 ഹോം ഗാര്‍ഡുമാരേയും 4325 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരേയും ഇത്തവണ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ഏത് അത്യാവശ്യഘട്ടത്തിലും പോലീസ് സാന്നിധ്യം ഉറപ്പുവരുത്തുന്നതിന് 590 ഗ്രൂപ്പ് പട്രോള്‍ ടീമിനെയും 250 ക്രമസമാധാനപാലന പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. അതീവ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 498 പിക്കറ്റ്‌പോസ്റ്റുകള്‍ ഉണ്ടാകും. സംസ്ഥാന പോലീസ് മേധാവി, ക്രമസമാധാനവിഭാഗം എ.ഡി.ജി.പി, സോണ്‍ ഐ.ജി എന്നിവരുടെ നിയന്ത്രണത്തില്‍ 30 പ്ലട്ടൂണ്‍ പോലീസിനെ മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ കണ്ണൂര്‍ ഡി.ഐ.ജിക്ക് നാല് കമ്പനി, തിരഞ്ഞെടുപ്പ് നടക്കുന്ന നാല് ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഒരു കമ്പനി വീതം എന്നിങ്ങനെയും പോലീസിനെ പ്രത്യേകമായി നല്‍കിയിട്ടുണ്ട്.
പ്രശ്‌നബാധിതമായി കണക്കാക്കിയിട്ടുള്ള 2911 ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണവും പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.