മറ്റു തരത്തിലുള്ള ഇടപെടലുകൾ വേണ്ട, സമരത്തിനെത്തിയ ജാമിയ വിദ്യാർത്ഥികളെ തിരിച്ചയച്ച് കർഷകർ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (09:46 IST)
ഡൽഹി: കർഷക സമരത്തിൽ പിന്തുണ പ്രഖ്യാപിച്ച് സമരത്തിൽ പങ്കെടുക്കാനെത്തിയ ജാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളെ സമരക്കാർ മടക്കിയയച്ചു. ഡൽഹി-ഉത്തർപ്രദേശ അതിർത്തിയിലുള്ള ഗാസിപൂർ സമരകേന്ദ്രത്തിലേയ്ക്കാണ് അഞ്ച് പെൺകുട്ടികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയത്. എന്നാൽ ഇവരോട് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടതായി കർഷകർ തന്നെ വ്യക്തമാക്കി.

വിദ്യാത്ഥികളെ മടക്കി അയയ്ക്കാൻ ശ്രമിച്ചത് സമര കേന്ദ്രത്തിൽ നേരിയ ബഹളം സൃഷ്ടിച്ചു എങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നാലെ വിദ്യാർത്ഥികൾ സമര കേന്ദ്രത്തിൽനിന്നും മടങ്ങുകയും ചെയ്തു. സമരത്തിൽ മറ്റുതരത്തിലുള്ള ഇടപെടലുകൾ വേണ്ടെന്ന് നിലപാട് സ്വീകരിച്ചതിനാലാണ് വിദ്യാർത്ഥികളെ മടക്കി അയച്ചത് എന്ന് കർഷകർ വ്യക്തമാക്കി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :