അനുബന്ധ വാര്‍ത്തകള്‍
- എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചു, പക്ഷേ ഇടതുപക്ഷം ഐതിഹാസിക വിജയം നേടും: പിണറായി വിജയൻ
- വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടണമര്‍ത്താന്‍ പേന ഉപയോഗിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍
- അവസാനഘട്ട വോട്ടെടുപ്പ്: 89,74993 പേര് ഇന്ന് വിധിയെഴുതും
- കർഷക പ്രതിഷേധങ്ങളെ മുതലെടുക്കാൻ ശ്രമിയ്ക്കുന്ന തുക്ടെ തുക്ടെ സംഘങ്ങൾക്കെതിരെ കർശന നടപടി: രവിശങ്കർ പ്രസാദ്
- കൂടെ താമസിച്ചിരുന്ന യുവതിയെ എയർഗൺ ഉപയോഗിച്ച് തലയ്ക്കടിച്ചു, പിന്നാലെ പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്നലെ 730 കേസുകള്‍; മാസ്ക് ധരിക്കാത്തത് 1755 പേര്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 730 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 278 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1755 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന് ലംഘിച്ചതിന് ഒരു കേസും രജിസ്റ്റര്‍ ചെയ്തു.
അതേസമം ഇന്നലെ തിരുവനന്തപുരത്ത് 254 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 342 പേര് രോഗമുക്തരായി. നിലവില്‍ 3,208 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ നാലുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. വള്ളക്കടവ് സ്വദേശി മധുസൂദനന് (63), കട്ടച്ചാല്കുഴി സ്വദേശി കുഞ്ഞുകൃഷ്ണന്‍ (75), നെല്ലിക്കുന്ന് സ്വദേശി കേശവന് ആശാരി (82), തച്ചന്‍കോട് സ്വദേശിനി ജയ (60) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.