വോട്ടിംഗ് യന്ത്രത്തിന്റെ ബട്ടണമര്‍ത്താന്‍ പേന ഉപയോഗിക്കരുത്: തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (08:41 IST)
വോട്ടിംഗ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്തുന്നതിന് പേനയോ മറ്റ് വസ്തുക്കളോ ഉപയോഗിക്കരുതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്തുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഈ രീതിയില്‍ വോട്ട് ചെയ്യുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശം.

അതേസമയം ഇന്ന് 1,105 പ്രശ്നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത പോളിംഗ് ബൂത്തുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കാന്‍ പോലീസിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 52,285 ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :