അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
- വോട്ടിങ് യന്ത്രത്തിലെ തകരാര്‍: 14ന് റീപോളിങ് നടത്തും
- തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സസ്പെന്‍ഡ് ചെയ്തു
- 46 ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂരില്‍ ഇന്നുമുതല്‍ ഭക്തര്‍ക്ക് പ്രവേശനം ഇല്ല
- എറണാകുളത്ത് നായയുടെ കഴുത്തില്‍ കയര്‍കെട്ടി കാറില്‍ വലിച്ചിഴച്ചുകൊണ്ടുപോയ ക്രൂരത: ഡ്രൈവറുടെ വണ്ടിയുടേയും ലൈസന്‍സിന്റെയും കാര്യത്തില്‍ തീരുമാനമുണ്ടാക്കാനുള്ള നടപടി എടുത്തതായി ഗതാഗതമന്ത്രി
ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ക്കും ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമില്‍ തുടരാം: ദുരന്ത നിവാരണ വകുപ്പ്
കോവിഡ് 19 ന്റെ സാഹചര്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികളുള്ളവര്‍ക്കും ഗുരുതരമായ ശസ്ത്രക്രിയയ്ക്ക് വിധേയമായതുമായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാന്‍ ദുരന്ത നിവാരണ വകുപ്പ് മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും സെറിബ്രല്‍ പാള്‍സി, ഓട്ടിസം തുടങ്ങിയ രോഗം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളായ ജീവനക്കാര്‍ക്കും അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയമായിട്ടുള്ളവര്‍ക്കും/ വിധേയമാകാന്‍ പോകുന്നവര്‍ക്കും വര്‍ക്ക് ഫ്രം ഹോം മുഖേന ജോലി ചെയ്യാം. ഇവര്‍ക്ക് ഈ രീതിയില്‍ ജോലി ചെയ്യുവാന്‍ സൗകര്യമില്ലെങ്കില്‍ വ്യക്തിഗത അപേക്ഷ പരിശോധിച്ചും സാഹചര്യങ്ങള്‍ വിലയിരുത്തിയും മേലധികാരിക്ക് യുക്തമായ തീരുമാനം കൈക്കൊള്ളാം.
ഒരു മാസത്തിന് മുന്‍പ് ഗുരുതരമായ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് പരമാവധി ഒരു മാസത്തേക്കും ഡയാലിസിസിന് വിധേയമാകുന്നവര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവലംബിക്കാമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു.
അടുത്ത ലേഖനം