1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala election news

വോട്ടിങ് യന്ത്രത്തിലെ തകരാര്‍: 14ന് റീപോളിങ് നടത്തും

Election
ഡിസംബര്‍ എട്ടിന് ആലപ്പുഴ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലെ രണ്ടാം നമ്പര്‍ പോളിംഗ് സ്റ്റേഷനില്‍ നടന്ന തിരഞ്ഞെടുപ്പ് അസാധുവാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. വോട്ടെടുപ്പില്‍ ഈ പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് യന്ത്രത്തിലെ സാങ്കേതിക തകരാറു കാരണം അതില്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് വരണാധികാരി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. ഡിസംബര്‍ 14 ന് ഈ പോളിംഗ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും.
 
അതേസമയം മൂന്ന് ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന് രാവിലെ എട്ടിന് ആരംഭിക്കുമെന്നും ഫലം വൈകാതിരിക്കാന്‍ കൃത്യതയാര്‍ന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.
അടുത്ത ലേഖനം
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള മാസ്‌ക് ധരിച്ചതിന് ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്പെന്‍ഡ് ചെയ്തു