അനുബന്ധ വാര്‍ത്തകള്‍
- ആശങ്കയുണർത്തുന്ന സാഹചര്യം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ഐഎംഎ
- ഇന്ത്യയുടെ കൊവിഡ് വാക്സിൻ അടുത്തവർഷം ആദ്യം: കേന്ദ്ര ആരോഗ്യ മന്ത്രാലയം
- രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാറിന്
- ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- നാളെമുതല്‍ മൂന്നുദിവസത്തേക്ക് കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ്, 20 മരണം, പരിശോധിച്ചത് 36027 സാമ്പിളുകൾ
സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 20 മരണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കം വഴിയാണ് രോഗം. ഇതിൽ 249 പേരുടെ ഉറവിടം വ്യക്തമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്.ഇതുവരെ 1,79,922 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. നിലവിൽ 57879 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. വലിയ തോതിലുള്ള കൊവിഡ് വ്യാപനത്തിലേക്കാണ് പോകുന്നതെന്ന ആശങ്കയാണ് ഇപ്പോളുള്ളത്. സംസ്ഥാനത്ത് ഇന്നലെ 7000ന് മുകളിൽ കേസുണ്ടായി. ഇന്ന് പൂർണമായ ഫലം പ്രഖ്യാപിച്ചിട്ടില്ല. നേരത്തെയാണ് റിപ്പോർട്ട് എടുത്തത്. അതിനാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായതായി വരും. ഇന്നത്തെ ബാക്കിയുള്ള റിസൾട്ടുകൾ നാളത്തെ കണക്കിൽ ചേർക്കും.
ശരാശരി 20 ദിവസത്തിനിടെയാണ് കേരളത്തിൽ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നത്. സംസ്ഥാനത്ത് രോഗബാധ വർധിച്ചതിനൊപ്പം മരണനിരക്കും വർധിച്ചു. വ്യാപനം തടഞ്ഞാൽ മാത്രമെ മരണനിരക്കും കുറയ്‌ക്കാൻ സാധിക്കുകയുള്ളു.സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും. ഇത്തരത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും.കല്യാണത്തിന് 50 പേരാണ് കൂടാവുന്നത്. ശവദാഹത്തിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇന്ന് നിലവിലുള്ള സംവിധാനങ്ങൾ പോര. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കതിരെ ഇനി ശക്തമായ നടപടിയുണ്ടാകും.