അനുബന്ധ വാര്‍ത്തകള്‍
- ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിയ്ക്കാൻ ഈ നക്ഷത്രക്കാർക്ക് സാധിയ്ക്കില്ല !
- നാളെമുതല്‍ മൂന്നുദിവസത്തേക്ക് കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
- ഉഴിച്ചിലിന്റെ മറവില്‍ 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; 60കാരനായ മര്‍മ്മ ചികിത്സകന് അറസ്റ്റില്‍
- വട്ടിയൂര്‍ക്കാവില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമം: ഭര്‍ത്താവ് അറസ്റ്റില്‍
രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാറിന്
രാജ്യത്തെ ഏറ്റവും മികച്ച മലയോര ടൂറിസം കേന്ദ്രത്തിനുള്ള പുരസ്ക്കാരത്തില്‍ രണ്ടാം സ്ഥാനം മൂന്നാര്‍ കരസ്ഥമാക്കി. ഇന്ത്യ ടുഡെ ടൂറിസം പുരസ്ക്കാരമാണ് ദേശ വ്യാപകമായി ഈ സര്‍വ്വേ നടത്തിയത്. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് പുരസ്ക്കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള ടൂറിസം ബ്രാന്‍ഡായ കേരള ടൂറിസം ഇതിനകം നിരവധി ദേശീയ-അന്തര്‍ദേശീയ പുരസ്ക്കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിര ടൂറിസം വികസനത്തിന്റെ മാതൃകയാണ് കേരളം മുന്നോട്ടു വയ്ക്കുന്നത്. പുരസ്ക്കാരം ലഭിച്ച മൂന്നാര്‍ ഇതിന്റെ മികച്ച ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ടൂറിസത്തിന്റെ പ്രചാരണ പരിപാടിയായ 'ഹ്യൂമന്‍ ബൈ നേച്ചറി'ന് പ്രസിദ്ധമായ പാറ്റ ഗ്രാന്‍ഡ് പുരസ്ക്കാരം ലഭിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ബെയ്ജിംഗില്‍ വച്ച് നടന്ന ഓണ്‍ലൈന്‍ ചടങ്ങിലായിരുന്നു പ്രഖ്യാപനം.