അനുബന്ധ വാര്‍ത്തകള്‍
- 24 മണിക്കൂറീനിടെ 12,881 പേർക്ക് രോഗബാധ, രാജ്യത്ത് മരണസംഖ്യ 12,000 കടന്നു
- മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം ഇന്നലെ മാത്രം ജീവന് നഷ്ടപ്പെട്ടവര്‍ 114; പുതിയ രോഗികള്‍ 3307
- സമ്പര്‍ക്കംമൂലം കൊവിഡ് ബാധ: കണ്ണൂര്‍ നഗരം അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു
- പ്രവാസികളുടെ മടക്കം: സര്‍ക്കാരുകള്‍ കോഴിപ്പോര് നടത്തുന്നുവെന്ന് മുല്ലപ്പള്ളി
- സംസ്ഥാനത്ത് 75 പേര്‍ക്കുകൂടി കൊവിഡ്, 53 പേര് വിദേശത്തുനിന്ന് എത്തിയവര്‍
രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവരരുതെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചതായി മുഖ്യമന്ത്രി
രോഗമുള്ളവരെയും ഇല്ലാത്തവരെയും ഇടകലര്‍ത്തി ഒരേ വിമാനത്തില്‍ കൊണ്ടുവന്ന് അപകടം ഉണ്ടാക്കരുത് എന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്തി പിണറായി വിജയന്. പരിശോധന സുഗമമാക്കുന്നതിന് എംബസികള്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പരിശോധനക്ക് സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളുണ്ടെങ്കില്‍ അവരുമായി സാഹചര്യത്തിന്റെ പ്രാധാന്യ കണക്കിലെടുത്ത് കേന്ദ്രം ബന്ധപ്പെടണം. അങ്ങനെ വന്നാല്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഇറ്റലിയില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുമ്പോള്‍ രാജ്യം അത് ചെയ്തിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും വരുന്നവര്‍ക്ക് പരിശോധന വേണമെന്നതാണ് സംസ്ഥാന നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു.