സമ്പര്‍ക്കംമൂലം കൊവിഡ് ബാധ: കണ്ണൂര്‍ നഗരം അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു

ശ്രീനു എസ്| Last Updated: വ്യാഴം, 18 ജൂണ്‍ 2020 (07:56 IST)
സമ്പര്‍ക്കംമൂലം കൊവിഡ് ബാധ റിപ്പോര്‍ട്ടുചെയ്യപ്പെട്ട സാഹചര്യത്തില്‍ കണ്ണൂര്‍ നഗരം അടച്ചിടാന്‍ കളക്ടര്‍ ഉത്തരവിട്ടു. കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന 14വയസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ആരില്‍ നിന്നാണ് വിദ്യാര്‍ഥിക്ക് രോഗം പകര്‍ന്നുകിട്ടിയതെന്ന് വ്യക്തമല്ല.
കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍ ഉള്‍പ്പെട്ടുന്ന ടൗണ്‍, പയ്യമ്പലം ഭാഗങ്ങള്‍ അടച്ചിടാന്‍ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം ഇന്നലെ കണ്ണൂര്‍ ജില്ലയിലെ നാലുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 320 ആയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :