1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KB Ganesh Kumar News

കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും

KB Ganesh Kumar News
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഗണേഷ്‌കുമാറിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പുമാണ് ലഭിക്കുന്നത്. മുന്‍ ധാരണപ്രകാരമാണ് രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിമാര്‍ മാറുന്നത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നത്. 
 
അതേസമയം കെബി ഗണേഷ്‌കുമാര്‍ സിനിമാ വകുപ്പ് കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചര്‍ച്ച ചെയ്യും. 
അടുത്ത ലേഖനം
കനത്ത മൂടല്‍ മഞ്ഞ്: നാലുസംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു