എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 28 ഡിസംബര്‍ 2023 (16:54 IST)
പാലക്കാട്: മാതാപിതാക്കൾക്കൊപ്പം ചെക്ക് പോസ്റ്റ് വരാന്തയിൽ കിടന്നുറങ്ങിയ 3 വയസുകാരിയെ എടുത്തു കൊണ്ട് പോയി പീഡിപ്പിച്ച വുദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിറ്റൂർ എരുത്തേമ്പതി വില്ലൂന്നി തരകൻകളം സ്വദേശി കന്തസ്വാമിയാണ് പോലീസ് പിടിയിലായത്. ഇന്നു പുലർച്ചയിലായിരുന്നു സംഭവം.
പാലക്കാട്
ആർ.വി.പി പുതൂർ നടുപ്പുണിയിലെ പൂട്ടിക്കിടക്കുന്ന ചെക്ക്പോസ്റ്റ് വരാന്തയിൽ കുട്ടി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്നു.
കല്ലു കൊത്തു തൊഴിലാളികളാണിവർ.
പ്രതി ആരുമറിയാതെ എത്തി കുട്ടിയെ എടുത്തു കൊണ്ടു പോയി സമീപത്തെ പൊന്തക്കാട്ടിൽ വച്ചായിരുന്നു പീഡിപിച്ചത്.
കുട്ടിയെക്കാണാതായ മാതാപിതാക്കൾ നടത്തിയ തെരച്ചിലിൽ സമീപത്തെ പൊന്തക്കാട്ടിൽ നിന്നു കുട്ടിയുടെ കരച്ചിൽ കേട്ടാണ് കുട്ടിയെ കണ്ടെത്തിയത്.
പരുക്ക് ഗുരുതരമായതിനാൽ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രി യിൽ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കാണ് കൊണ്ടു പോയ്.
മാതാപിതാക്കളുടെ അന്വേഷണത്തിൽ കുട്ടിക്കൊപ്പം പ്രതിയേയും കണ്ടെത്തിയെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു.
പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തി പിടിച്ചതും പോലീസിൽ ഏൽപ്പിച്ചതും.