1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Red Alert India News

കനത്ത മൂടല്‍ മഞ്ഞ്: നാലുസംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Red Alert  India News
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് നാലുസംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മൂടല്‍ മഞ്ഞ്കാരണം നൂറിലധികം വിമാനങ്ങള്‍ വൈകുകയാണ്. 
 
അതേസമയം വരുന്ന രണ്ടുദിവസം ഡല്‍ഹിയില്‍ വായുഗുണനിലവാരം മോശമാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ ഡല്‍ഹിയുടെ വായു ഗുണനിലവാരത്തില്‍ ചെറിയപുരോഗതിയുണ്ട്. 356ലാണ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. 
അടുത്ത ലേഖനം
കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും