വിനായകന്‍ നല്ല നടന്‍, അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരില്‍: ജയിലര്‍ കണ്ടിറങ്ങിയ ഗണേഷ്‌കുമാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഓഗസ്റ്റ് 2023 (09:17 IST)
വിനായകന്‍ നല്ല നടനാണെന്നും അഭിപ്രായ വ്യത്യാസം ചില പരാമര്‍ശങ്ങളുടെ പേരിലാണെന്നും ജയിലര്‍ സിനിമ കണ്ടിറങ്ങിയ ശേഷം നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ പറഞ്ഞു. ജയിലര്‍ കണ്ടവരെല്ലാം നല്ല പടമാണെന്ന് പറഞ്ഞതായും അതുകൊണ്ടാണ് സിനിമ കാണാനെത്തിയതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.

അതേസമയം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ കെബി ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശിച്ചു. തന്നെ പോലെ സീനിയറായ ജനപ്രതിനിധികളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നും പത്തനാപുരത്ത് 100 മീറ്റര്‍ റോഡുപോലും ഈ വര്‍ഷം പിഡബ്ല്യു അനുവദിച്ചില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :