ഉച്ചത്തിൽ വച്ച റേഡിയോ ഓഫ് ചെയ്തു, അനുജനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ചേട്ടൻ

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 17 ഓഗസ്റ്റ് 2020 (12:12 IST)
തിരുവനന്തപുരം: ഉച്ചത്തിൽ വച്ച എഫ്എം റേഡിയോ ഓഫാക്കിയതീന്റെ ദേഷ്യത്തില്‍
അനുജനെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടച്ച് കൊലപ്പെടുത്തി ചേട്ടൻ. അരുവിക്കര കാച്ചാണിയില്‍ ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു സംഭവം. കാച്ചാണി ബിസ്മി നിവാസില്‍ 27 കാരനായ ഷമീര്‍ ആണ് സഹോദരന്‍ ഹിലാലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹിലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹോദരങ്ങള്‍ തമ്മില്‍ നേരത്തേ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഹിലാല്‍ റേഡിയോ ഉച്ചത്തില്‍ വയ്ക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രിയും ഇയാള്‍ വലിയ ശബ്ദത്തിൽ റേഡിയോ വച്ചു. ഇതിനെ ചോദ്യം ചെയ്ത ഷമീര്‍ റേഡിയോ ഓഫ് ആക്കി. പിന്നീട് ഉറങ്ങിക്കിടക്കുകയായിരുന്ന ഷമീറിന്റെ തലയിൽ ഹിലാൽ ഇരുമ്പ് പൈപ്പുകൊണ്ട് അടിയ്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഷമീറിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :