അനുബന്ധ വാര്‍ത്തകള്‍
- 'മരണത്തെ ടിആര്‍പിക്ക് വേണ്ടി ഉപയോഗിക്കരുത്'; ടിംപലിന്റെ പിതാവിന്റെ വിയോഗം പ്രൊമോയാക്കി, ഏഷ്യാനെറ്റിനെതിരെ പ്രതിഷേധം
- വാക്സിന് രജിസ്ട്രേഷന് തടസങ്ങള്‍ അവസാനിക്കുന്നില്ല, 45കഴിഞ്ഞവര്‍ക്ക് രജിസ്ട്രഷന് ചെയ്യാന്‍ സാധിക്കുന്നില്ല
- നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിവി പ്രകാശ് അന്തരിച്ചു
- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞതോടെ മയക്കുമരുന്ന് മാഫിയകള്‍ പിടിമുറുക്കുന്നു: സംസ്ഥാനത്ത് വന്‍ ലഹരി വേട്ട
- കൊവിഡ് രൂക്ഷം: കേരളത്തില്‍ രക്തക്ഷാമം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് രക്തദാനത്തിന് പ്രവര്‍ത്തകര്‍ സന്നദ്ധരാകാന്‍ കെപിസിസി നിര്‍ദ്ദേശം
കാസര്‍കോട് തിരഞ്ഞെടുപ്പ് കൗണ്ടിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും ഇന്ന് ആര്‍ടിപിസിആര്‍ പരിശോധന
കാസര്‍ഗോഡ്: തിരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍ എന്നിവര്‍ കൗണ്ടിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലേയും ഓരോ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 29ന് കോവിഡ്-19 ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള സൗകര്യം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.വി രാംദാസ് അറിയിച്ചു .
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ രാവിലെ 10 മണിക്ക് നീലേശ്വരം വ്യാപാര ഭവന്‍, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ രാവിലെ 10.30ന് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ഉദുമ മണ്ഡലത്തില്‍ ഉച്ച രണ്ട് മണിക്ക് ഉദുമ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, കാസര്‍കോട് മണ്ഡലത്തില്‍ ഉച്ച രണ്ട് മണിക്ക് ജനറല്‍ ആശുപത്രി കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലത്തില്‍ രാവിലെ 10ന് മംഗല്‍പാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് ആര്‍ടിപിസിആര്‍ ടെസ്റ്റിനുളള സൗകര്യം ഒരുക്കിയിട്ടുള്ളത്.