1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Americas covid help india

ഇന്ത്യക്ക് 742 കോടി രൂപയുടെ മെഡിക്കല്‍ സഹായവുമായി അമേരിക്ക

America
ഇന്ത്യക്ക് 742 കോടി രൂപയുടെ മെഡിക്കല്‍ സഹായവുമായി അമേരിക്ക. ആയിരം ഓക്‌സിജന്‍ സിലിണ്ടറുകളും ഒന്നരക്കോടി എന്‍95 മാസ്‌കുകളും ഇന്ത്യക്ക് കൈമാറും. കൂടാതെ 10ലക്ഷം റാപിഡ് ഡയഗ്നോസിസ് ടെസ്റ്റുകള്‍, രണ്ടുകോടി കൊവിഡ് വാക്‌സിനുകള്‍ എന്നിവയും ഇന്ത്യക്ക് കൈമാറും. ഇന്നുമുതലാവും സഹായങ്ങള്‍ എത്തിത്തുടങ്ങുന്നത്. ഇന്ത്യയെ സഹായിക്കുമെന്ന് അമേരിക്ക നേരത്തേ പറഞ്ഞിരുന്നു.
 
കഴിഞ്ഞ ദിവസമാണ് കൊവിഷീല്‍ഡ് അസംസ്‌കൃത വസ്തുക്കള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് അമേരിക്ക പിന്‍വലിച്ചത്. ഇന്ത്യയില്‍ കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ മനംമാറ്റം.
അടുത്ത ലേഖനം
വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തടസങ്ങള്‍ അവസാനിക്കുന്നില്ല, 45കഴിഞ്ഞവര്‍ക്ക് രജിസ്ട്രഷന്‍ ചെയ്യാന്‍ സാധിക്കുന്നില്ല