1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Cowin app portal registration problem

വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തടസങ്ങള്‍ അവസാനിക്കുന്നില്ല, 45കഴിഞ്ഞവര്‍ക്ക് രജിസ്ട്രഷന്‍ ചെയ്യാന്‍ സാധിക്കുന്നില്ല

Cowin App
കൊവിന്‍ ആപ്പില്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തടസങ്ങള്‍ അവസാനിക്കുന്നില്ല. നിലവില്‍ 45കഴിഞ്ഞവര്‍ക്ക് രജിസ്ട്രഷന്‍ ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്. രണ്ടാം ഡോസ് വൈകുന്നതിലും ആളുകള്‍ക്ക് ആശങ്കയുണ്ട്. എന്നാല്‍ ഇതില്‍ പ്രശ്‌നമില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 
 
നോ അപ്പോയ്‌മെന്റ് അവയ്‌ലബിള്‍ എന്ന മറുപടിയാണ് ആപ്പ് തുറക്കുമ്പോള്‍ ലഭിക്കുന്നത്. 18കഴിഞ്ഞവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെയാണ് ആപ്പില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ദിവസവും വളരെ ചെറിയ സമയം മാത്രമാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഇന്ത്യക്ക് 742 കോടി രൂപയുടെ മെഡിക്കല്‍ സഹായവുമായി അമേരിക്ക