അനുബന്ധ വാര്‍ത്തകള്‍
- മകളെ പീഡിപ്പിച്ച പിതാവിന് 45 വര്‍ഷം തടവ് ശിക്ഷ
- ഐഎസ് ബന്ധം: കണ്ണൂരിൽ രണ്ട് യുവതികൾ പിടിയിൽ
- കഞ്ചാവ് കച്ചവടത്തിന് യൂട്യൂബിലൂടെ ആളെ പിടിക്കുന്ന യുവാവ് അറസ്റ്റില്‍
- കോവാക്സിന് രണ്ട് ഡോസ് സ്വീകരിച്ചു, മൂന്നാം ഡോസായി കോവിഷീല്‍ഡ് നല്‍കണമെന്ന് ഗിരികുമാര്‍; പറ്റില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
- ഇന്ന് ചിങ്ങം ഒന്ന്: കര്‍ഷക ദിനം, അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇവയൊക്കെ
കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി
കരുനാഗപ്പള്ളി: കടലിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ കരുനാഗപ്പള്ളി വെള്ളനാതുരുത് കടലിൽ കുളിക്കാനിറങ്ങിയ കുട്ടികളാണ് കാണാതായത്.
കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര അർജുൻ നിവാസിൽ കൃഷ്ണ ആർ.സത്യൻ എന്ന കണ്ണൻ (16), മരുതൂർകുളങ്ങര തെക്ക് നിസാം മൻസിലിൽ ഇർഫാൻ (16) എന്നിവരെയാണ് തിരയിൽ പെട്ട് കാണാതായത്. അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സുഹൃത്തുക്കളായ എട്ടു കുട്ടികൾ ചേർന്ന് സമീപത്തെ ഒരു ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തതിന് ശേഷമാണ് ബീച്ചിൽ കുളിക്കാൻ ഇറങ്ങിയത്. ഒരു വിദ്യാർത്ഥി ഒഴുക്കിൽ പെട്ടതോടെ രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ട് പേരും തിരയിൽ പെട്ടു. ഇവരാണ് പിന്നീട് കാണാതായത്.