1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Karunagappalli Pocsocourt

മകളെ പീഡിപ്പിച്ച പിതാവിന് 45 വര്‍ഷം തടവ് ശിക്ഷ

Harassment
കരുനാഗപ്പള്ളി: ബാലികയായ മകളെ പീഡിപ്പിച്ച സംഭവത്തില്‍ പിതാവിന് കോടതി 45 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി സ്പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പോക്‌സോ നിയമ പ്രകാരമുള്ള വിവിധ വകുപ്പുകളിലാണ് ശിക്ഷ എങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
 
2018 ഫെബ്രുവരി ഇരുപത്തെട്ടിന് ചവറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി ഉണ്ടായത്. പിതാവിനൊപ്പം താമസിച്ചിരുന്ന കുട്ടിയെ പ്രതിയായ പിതാവ് നിയന്തരം പീഡിപ്പിച്ചതായി കോടതി കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമായിരുന്നു.
 
നിലവില്‍ കരുനാഗപ്പള്ളി ഇ.സി  പി.ഗോപകുമാര്‍ ചവറയിലെ സി.ഐ ആയിരുന്ന കാലത്താണ് കേസ് രജിസ്റ്റര്‍ ചെയ്തു കുറ്റപത്രം സമര്‍പ്പിച്ചത്. കരുനാഗപ്പള്ളി പോക്‌സോ കോടതി ജഡ്ജി ശ്രീരാജാണ് വിധി പ്രസ്താവിച്ചത്. . 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
രണ്ടാം ഘട്ടത്തില്‍ കേരളത്തിന് അനുവദിച്ചത് 3,60500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍