അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം, പ്രതി ആസിഡ് കുടിച്ച് ജീവനൊടുക്കി
- ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് എറിഞ്ഞു, ലിയോയിലും ഉണ്ടാകുമെന്ന് കരുതി: മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശത്തിനെതിരെ തൃഷ
- വധശിക്ഷയില്‍ കുറഞ്ഞതൊന്നും ആ നീചന് അര്‍ഹിച്ചിരുന്നില്ല:ഷെയ്ന് നിഗം
- ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് തൂക്കുകയര്‍
- ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ
ബാലികയെ ബലാൽസംഗം ചെയ്ത കേസ് : യുവാവിന് 25 വർഷം കഠിനതടവും പിഴയും
കണ്ണൂർ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ യുവാവിന് കോടതി 25 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വയനാട് കോറോം സ്വദേശി മാന്തോണി വീട്ടിൽ അജിനാസ് എന്ന 22 കാരനെയാണ് കോടതി ശിക്ഷിച്ചത്.
2020 ഡിസംബർ മാസത്തിലെ ഒരു രാത്രിയിലായിരുന്നു സംഭവം നടന്നത്. പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തു എന്നാണ് കേസ്. നാദാപുരം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ നടപടികൾ എടുത്തത്. നാദാപുരം പോലീസ് എസ്.ഐ ഫായിസ് അലിയാണ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. കേസിൽ പതിനഞ്ചു സാക്ഷികളെയാണ് വിസ്തരിച്ചത്. ഇതിനൊപ്പം പത്തൊമ്പത് രേഖകളും പരിശോധിച്ചിരുന്നു.