അനുബന്ധ വാര്‍ത്തകള്‍
- സ്ത്രീകൾ സോയ കഴിച്ചാൽ ?
- ഡി ജി പി ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ 50.33 ഏക്കർ ഭൂമി ആദായ നികുതി വകുപ്പ് കണ്ടുകെട്ടുന്നു; ബിനാമി ഇടപാടെന്ന് കണ്ടെത്തൽ
- ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് ഭർത്താവിന്റെ ക്രൂരത ; യുവതി അതീവ ഗുരുതരാവസ്ഥയിൽ
- ഇന്ത്യയിൽ നിർമ്മിച്ച എഞ്ചിൻ രഹിത ഹൈസ്പീഡ് ‘ട്രെയിൻ 18‘ പരീക്ഷണ ഓട്ടത്തിനൊരുങ്ങുന്നു
- പേ ടി എമ്മിന് കടുത്ത വെല്ലുവിളി; ഓൺലൈൻ പണമിടപാട് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ജിയോ പെയ്മെന്റ് ബാങ്ക്
ബ്രൂവറികളുടെ അനുമതി: മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനൊരുങ്ങി സർക്കാർ
കൊച്ചി : സംസ്ഥാനത്ത് റദ്ദാക്കിയ ബ്രൂവറികൾടെയും ഡിസ്റ്റ്‌ലറികളുടെയും അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനായി സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് പുതിയ മാനദങ്ങൾ രൂപീകരിക്കാൻ ആദായ നികുതി വകൂപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശ തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി എക്സൈസ് കമ്മീഷ്ണറെ ചുമതലപ്പെടുത്തി.
അബ്കാരി ചട്ടങ്ങൾ പ്രകാരം എന്തെല്ലാം രേഖകളണ് ബ്രൂവറികൾക്ക് അപേക്ഷിക്കാൻ വേണ്ടത് എന്ന് നിർവചിക്കാനാണ് എക്സൈസ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 1999 ലെ ഉത്തരവ് പരിഷ്കരിക്കുന്നത് സംബന്ധിച്ചു നിയമവകുപ്പ് സെക്രട്ടറിയോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്.
ഈ മാസം 31 മുൻപയി വിശദമായി മനദണ്ഡങ്ങൾ തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. മദ്യ നിർമ്മാണ പ്ലന്റുകളുടെ ഭൂമിപരിശോധന, മലിനീകരണ നിയന്ത്ര ബോർഡിന്റെ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാവും പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക.