അനുബന്ധ വാര്‍ത്തകള്‍
- സുഖ്ജിന്ദർ സിങ് രൻധാവ പഞ്ചാബ് മുഖ്യമന്ത്രിയാവും
- മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം
- സിദ്ദുവിന് പാക് ബന്ധം, ഇമ്രാൻ ഖാന്റെ സുഹൃത്ത്: മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് അമരീന്ദർ
- ഇത് തന്നെയാണ് വർഷങ്ങളായി ഞങ്ങൾ പറയുന്ന ലൗ ജിഹാദ്, ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണമെന്ന് കെ സുരേന്ദ്രൻ
- ക്യാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമം: സിപിഎം
വിജയരാഘവൻ വർഗീയവാദി: സർക്കാർ ശിഖണ്ഡിയെ മുൻനിർത്തി യുദ്ധം ചെയ്യുന്നു: സുധാകരൻ
സി.പി.എമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രൻ. സിപിഎം സംസ്ഥാന സെക്രട്ടറിഎ വിജയരാഘവനെ ശിഖണ്ഡിയുമായി ഉപമിച്ച സുധാകരൻ വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു.
വിജയരാഘവനെ പോലുള്ള നേതാക്കളെ മുന്നിൽ നിർത്തി സർക്കാർ യുദ്ധ ചെയ്യുകയാണ്. വിജയരാഘവനാണ് ഏറ്റവും വലിയ വര്‍ഗീയവാദി. മതമേലാധ്യക്ഷന്‍മാരുമായി ഒരു സര്‍ക്കാര്‍ യുദ്ധം ചെയ്യാന്‍ പാടുണ്ടോ. എല്ലാവരെയും വിളിച്ച് ചേർത്ത് ഈ പ്രശ്‌നം ഏറ്റവും വേഗം പരിഹരിക്കുകയാണ് വേണ്ടത്.
സർക്കാർ പ്രശ്‌നം പരിഹരിച്ചുവെന്ന് പറയുന്നുണ്ടെങ്കിലും പിന്നീടും ഇത്തരം പരാമർശങ്ങൾമതമേലധ്യക്ഷന്മാരില്‍ നിന്ന് ഉണ്ടാവുകയാണ്. അതിനാല്‍ പ്രശ്‌നം പരിഹരിച്ചു എന്ന സര്‍ക്കാര്‍ അവകാശവാദത്തില്‍ കഴമ്പില്ല. കോൺഗ്രസ് മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിക്കുന്നുണ്ട്. ബിഷപ്പ് ആരോപിച്ചത് പോലെയുള്ള ഏതെങ്കിലും ജിഹാദ് പ്രവർത്തനം നടക്കുന്നതായി ബോധ്യപ്പെട്ടാൽ കര്‍ശനമായ അന്വേഷണത്തിന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കെ. സുധാകരന്‍ പറഞ്ഞു.