1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. K rail project will boost infrastructure says pinarayi vijayan

കെ-റെയിൽ സംസ്ഥാനത്തിന് ഒഴിച്ചുകൂട്ടാനാവാത്ത പദ്ധതി:എംപിമാർ ഇടപെടണമെന്ന് മുഖ്യമന്ത്രി

കെ റെയിൽ
കെ റെയിൽ കേരളത്തിന്റെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രധാന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി ചേർന്ന എംപിമാരുടെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
 
നാടിന്റെ വികസനക്ഷേമ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകാൻ പറ്റുന്ന തരത്തിൽ എംപിമാർ ഇടപെടണം. സംസ്ഥാന താത്‌‌പര്യങ്ങൾ കേന്ദ്രം പരിഗണിക്കുന്നില്ല.മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. എംപിമാർക്ക് പുറമെ മന്ത്രിമാർ, ചീഫ് സെക്രട്ടറി,വിവിധ വകുപ്പ് സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അടുത്ത ലേഖനം
വർക്ക് ഫ്രം ഹോം പരിഗണിക്കണം കേന്ദ്രം യോഗം വിളിക്കണം: വായുമലിനീകരണത്തിൽ സുപ്രീം കോടതി