ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തളംകെട്ടിക്കിടന്ന രക്തം കണ്ട് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 നവം‌ബര്‍ 2021 (15:30 IST)
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സ്ഥലത്ത് തളംകെട്ടിക്കിടന്ന രക്തം കണ്ട് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മരുതറോഡ് സ്വദേശി രാമു(56) ആണ് മരിച്ചത്. കുഴഞ്ഞുവീണ രാമുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ചിത്താണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിയെന്നാണ് ബിജെപിയുടെ ആരോപണം.

ഇന്ന് രാവിലെ ഒന്‍പതുമണിക്കാണ് കൊലപാതകം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് കൃത്യം നടത്തിയത്. മലമ്പുഴയില്‍ രണ്ടുമണിമുതല്‍ ഹര്‍ത്താലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :