അഭിറാം മനോഹർ|
Last Modified ചൊവ്വ, 7 ഏപ്രില്‍ 2026 (13:42 IST)
നേമം സീറ്റ് നിലനിര്‍ത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി. നേമത്തെ ഡബിള്‍ ലോക്കില്‍ മാറ്റമില്ലെന്നും ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. താനും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരമെന്നും ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് യുഡിഎഫ് ബിജെപിയെ സഹായിക്കുകയാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പില്‍ മാത്രമാണ് ആവേശമൊക്കെ ഉണ്ടാക്കിയിട്ടുള്ളത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്കറിയാം. വോട്ടര്‍ പട്ടിക നോക്കിയാണ് വോട്ട് അപേക്ഷിക്കുന്നത്. അതില്‍ എസ്ഡിപിഐ ആണെന്നോ അല്ലെന്നോ നോക്കാറില്ല. ശിവന്‍കുട്ടി പറഞ്ഞു.