ജോസ് കെ.മാണി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായേക്കും

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 3 ജൂണ്‍ 2021 (09:29 IST)

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായേക്കും. ഈ പദവി ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും ആലോചനയുണ്ട്. ജോസ് കെ.മാണിക്ക് കാബിനറ്റ് പദവി നല്‍കാനാണ് എല്‍ഡിഎഫ് ആലോചിക്കുന്നത്. അങ്ങനെവന്നാല്‍ ജോസ് കെ.മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ജോസ് കെ.മാണി കഴിഞ്ഞ ദിവസം സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തി. കഴിഞ്ഞ തവണ വി.എസ്.അച്യുതാനന്ദനാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :