നെല്‍വിന്‍ വില്‍സണ്‍|
Last Modified ഞായര്‍, 2 മെയ് 2021 (12:22 IST)
പാലായില്‍ മികച്ച വിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ജോസ് കെ.മാണിക്ക് നാണംകെട്ട തോല്‍വി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മാണി സി.കാപ്പന്റെ ലീഡ് 11,000 കടന്നു. പാലായിലെ സിറ്റിങ് എംഎല്‍എയാണ് മാണി സി.കാപ്പന്‍. ഇത്തവണ സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് മാണി സി.കാപ്പന്‍ ഇടതുമുന്നണി വിട്ടത്. 'ചങ്കാണ് പാലാ' എന്നെഴുതിയ കേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം മാണി സി.കാപ്പന്‍ മുറിച്ചു. വിജയം ആഘോഷിക്കാന്‍ ആയിരം ലഡു ജോസ് കെ.മാണി ഓര്‍ഡര്‍ ചെയ്തിരുന്നു. പാലായിലെ പ്രമുഖ ബേക്കറിയില്‍ കഴിഞ്ഞ ദിവസമാണ് ആയിരം ലഡുവിന് കേരള കോണ്‍ഗ്രസ് (എം) ഓര്‍ഡര്‍ നല്‍കിയത്. വിജയം ആഘോഷിക്കാന്‍ ഓര്‍ഡര്‍ ചെയ്ത ആയിരം ചുവന്ന ലഡു പാഴായി.