അനുബന്ധ വാര്‍ത്തകള്‍
- ഈ പ്രായം ചെന്ന മനുഷ്യനെ വല വീശിയത് എന്തിന്? ജോളി അകത്തായത് നന്നായെന്ന് ജോൺസന്റെ കുടുംബം
- സയനൈഡിനായി ചെലവായത് രണ്ടുകുപ്പി മദ്യവും 5000 രൂപയും, കൊല നടത്തിയതിൽ ദു:ഖമില്ലെന്ന് ജോളി
- കൂടത്തായി കൊലപാതകം: റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തി; പൊലീസ് അകമ്പടിയോടെ റെഞ്ചിയുടെ വീട്ടിൽ
- 'മരണം കാണുന്നത് ലഹരി, ചെറുപ്പം മുതല്‍ മരണവാര്‍ത്തകള്‍ ആസ്വദിച്ച് വായിച്ചിരുന്നു'; ജോളിയുടെ മൊഴി പുറത്ത്
- ‘റോയിച്ചൻ മരിച്ച ശേഷം ഞാൻ പിടിച്ചു നിൽക്കുന്നത് ജോലി ഉള്ളതു കൊണ്ടല്ലേ, പെൺകുട്ടികൾ പഠിച്ച് സ്വന്തം കാലിൽ നിൽക്കണം'; ജോളി നാട്ടുകാർക്ക് കരിയർ കൗൺസലർ
പൊന്നമറ്റത്തെ അടുക്കളയിൽ നിന്ന് സയനൈഡ് കണ്ടെത്തി; അമേരിക്കയിൽ നിന്നെത്തിയ റോജോ തോമസ് ഇന്ന് മൊഴി നൽകും
പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്.
പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ മുഖ്യപ്രതിയായ ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സയനൈഡ് കണ്ടെത്തിയത്.
സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിൽ സയനൈഡ് കണ്ടെത്തുകയായിരുന്നു.
ജോളിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ് രാത്രി തന്നെ തെളിവെടുപ്പു നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്.