1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Xiaomi to stop Redmi Note series after Note 8 pro

റെഡ്മിയുടെ നോട്ട് സീരീസ് 8പ്രോയോടെ അവസാനിക്കും, ഞെട്ടിക്കുന്ന തീരുമാനമവുമായി ഷവോമി !

വാർത്ത
ഷവോമിയുടെ ഏറ്റവും ഹിറ്റായ സ്മാർട്ട്ഫോൺ സീരീസാണ് റെഡ്മി നോട്ട് സീരീസ്. എന്നാൽ റെഡ്മി നോട്ട് സീരീസ് നോട്ട് 8 പ്രോയോടെ അവസാനിക്കും എന്നാണ് പുതിയ റിപ്പോർട്ടുകൾ. റെഡ്മിയുടെ നോട്ട് 8 പ്രോ സ്മാർട്ട്ഫോൺ വിപണിയിലെത്താൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഐസ് യൂണിവേഴ്സ് എന്ന വെബ്സൈറ്റിന്റെ വെളിപ്പെടുത്തൽ.
 
അതായത് റെഡ്മി നോട്ട് 8 സീരീസിന് ശേഷം നോട്ട് 9 സീരീസ് ഉണ്ടായിരിക്കില്ല. ഷവോമി പുതിയ നോട്ട് സീരീസിന് തുടക്കം കുറിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ എങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം എംഐ സിരീസിൽ കൂടുതൽ സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കാൻ ഷവോമി ലക്ഷ്യംവക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഒക്ടോബർ അവസാനനാത്തോടെ എംഐ 10 എന്ന പുതിയ സ്മാർട്ട്‌ഫോൻ ഷവോമി പുറത്തിറക്കിയേക്കും.   
അടുത്ത ലേഖനം
മഹീന്ദ്രയും ഫോർഡും ഒന്നിക്കുന്നു, ആദ്യം XUV 500 അടിസ്ഥാനപ്പെടുത്തിയുള്ള എസ്‌യുവി !