1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. jolly joseph statement

സയനൈഡിനായി ചെലവായത് രണ്ടുകുപ്പി മദ്യവും 5000 രൂപയും, കൊല നടത്തിയതിൽ ദു:ഖമില്ലെന്ന് ജോളി

എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കുകയായിരുന്നു.

koodathayi Murder
സയനൈഡ് ലഭിക്കാൻ പ്രജികുമാറിനു നൽകിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട് മാത്യു പറഞ്ഞു. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും മാത്യു പറഞ്ഞു. 
 
എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കുകയായിരുന്നു. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല.എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച സ്ത്രീയ്ക്ക് ഇതെല്ലാം സാധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
 
കൊലപാതകങ്ങൾ നടത്തിയതിൽ ജോളിക്കു വിഷമമില്ല.എന്നാൽ തന്നെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നതിൽ ജോളി അസ്വസ്ഥയാണ്.മക്കളുടെ പഠനം മുടങ്ങുമെന്നും ആശങ്ക പ്രകടിപ്പിക്കാറുണ്ടെന്നും എസ്‌പി പറയുന്നു.
About Writer
തുമ്പി എബ്രഹാം
അടുത്ത ലേഖനം
ഈ പ്രായം ചെന്ന മനുഷ്യനെ വല വീശിയത് എന്തിന്? ജോളി അകത്തായത് നന്നായെന്ന് ജോൺ‌സന്റെ കുടുംബം