1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Jacab Thomas is ready to resign

ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയും; സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നെന്നും ജേക്കബ് തോമസ്

രാജി വെക്കാനുറച്ച് ജേക്കബ് തോമസ്

ജേക്കബ് തോമസ്
വിജിലന്‍സ് ഡയറക്‌ടര്‍ സ്ഥാനത്തു നിന്ന് ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ജേക്കബ് തോമസ്. ഇന്നു രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴാണ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് ജേക്കബ് തോമസ് പറഞ്ഞത്.
 
നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ഓരോ ദിവസവും പുതിയ ആകാശവും പുതിയ ഭൂമിയുമാണ്. സ്ഥാനമൊഴിയുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, ഇന്നത്തെ സത്യം ഇന്നലത്തേതാകണം എന്നില്ലെന്നായിരുന്നു ജേക്കബ് തോമസിന്റെ മറുപടി.
 
അതേസമയം, ജേക്കബ് തോമസിനെ ഒഴിവാക്കേണ്ടെന്ന നിലപാടുമായി സി പി എം രംഗത്തെത്തി. വിജിലന്‍സ് ഡയറക്‌ടറായി ജേക്കബ് തോമസ് തുടരണം എന്ന നിലപാടാണ് ഭരണപക്ഷ പാര്‍ട്ടിയുടേത്.
അടുത്ത ലേഖനം
ഇന്ത്യയിലെ ആറു നഗരങ്ങളെ ലക്ഷ്യമിട്ട് പാക് ഭീകരർ വരുന്നു! ലിസ്റ്റിൽ ഡൽഹിയും?