ഇന്ത്യയിലെ ആറു നഗരങ്ങളെ ലക്ഷ്യമിട്ട് പാക് ഭീകരർ വരുന്നു! ലിസ്റ്റിൽ ഡൽഹിയും?

ആറ് ഇന്ത്യൻ നഗരങ്ങള്‍ ലക്ഷ്യമിട്ട് ഭീകരർ; ജാഗ്രതാ നിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (10:52 IST)
ഇന്ത്യയിലെ ആറ് പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് വരുന്നതായി റിപ്പോർട്ട്. ഇതിനായി പാകിസ്ഥാൻ പാക് ചാരസംഘടനയായ ഐ എസ് ഐ ഭീകരസംഘടനകളുടെ സഹായം തേടിയെന്ന് റിപ്പോർട്ട്. ഓപ്പറേഷൻ ക്ലീൻ ഹാർട്ട് എന്നാണ് ഇതിന് ഇവർ പേ‌രിട്ടിരിക്കുന്നത്. ദേശീയ മാധ്യമങ്ങ‌ളാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ഉറി ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം പാക് അധിനിവേശ കശ്മീർ മറികടന്ന് തിരിച്ചടി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാൻ ഭീകരസംഘടനയുമായി കൈകോർക്കുന്ന‌ത്. റിപ്പോർട്ട് പുറത്ത് വന്നതോടെ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. മാത്രമല്ല, പൊതു സ്ഥലങ്ങളിലും മതപരമായി പ്രാധാന്യമുള്ള സ്ഥലങ്ങളിലും സുരക്ഷ വർധിപ്പിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പാകിസ്ഥാൻ ലക്ഷ്യമിടുന്ന നഗരങ്ങളിൽ ഡൽഹി ഉണ്ടെന്നും ഇല്ലെന്നും വാർത്തകൾ വരുന്നുണ്ട്. ഐ എസ് ഐ ഭീകരസംഘടനകൾ ഇന്ത്യയിലും ശക്തിപ്രാപിച്ച് വരുന്ന ഈ സാഹചര്യത്തിൽ ഏതെല്ലാം നഗരങ്ങളെയാകും പാകിസ്ഥാൻ ലക്ഷ്യമിടുന്നതെന്നും ഊഹിക്കാൻ കഴിയില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :