1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. illicit liquor pathanamthitta

പത്തനംതിട്ടയില്‍ 250 ലിറ്റര്‍ കോട പിടിച്ചെടുത്തു നശിപ്പിച്ചു

കോട
പത്തനംതിട്ട ജില്ലയിലെ പെരുനാട് നാറാണംമൂഴി തോണിക്കടവ് കൊളമല റോഡില്‍ കരികിലപ്പാറ ആളൊഴിഞ്ഞ വീടിന്റെ പറമ്പില്‍ നിന്നും 250 ലിറ്റര്‍ കോട പോലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. പെരുനാട്  പോലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ ജോമോന്‍ ക്വാറന്റീനിലുള്ളവരെയും മറ്റും നിരീക്ഷിച്ചുവരവേ ലഭിച്ച ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നു പെരുനാട് എസ്‌ഐ അഷ്റഫിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കോട പിടിച്ചെടുത്തത്.
 
കരികിലപ്പാറ ഷാജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീടിന്റെ പറമ്പിലെ കിണറിനു സമീപം മഴക്കുഴിയിലാണ് കോട സൂക്ഷിച്ചിരുന്നത്. 250 ലിറ്റര്‍ കൊള്ളുന്ന വീപ്പയ്ക്കുള്ളില്‍ നിറച്ചനിലയിലാണ് കോട കണ്ടെത്തിയത്. റെയ്ഡ് നടത്തിയ സംഘത്തില്‍ എസ്‌ഐയെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു മാത്യു, ഡ്രൈവര്‍ എഎസ്‌ഐ സുരേഷ് കുമാര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ ജോമോനും ഉണ്ടായിരുന്നു.
അടുത്ത ലേഖനം
എല്ലാ ഇന്ത്യക്കാർക്കും ഡിജിറ്റൽ ഹെൽത്ത് ഐഡി, ദേശീയ ഡിജിറ്റൽ ആരോഗ്യപദ്ധതി പ്രഖ്യാപിച്ചു