കോടതിയലക്ഷ്യം: വിവാദ ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 14 ഓഗസ്റ്റ് 2020 (12:51 IST)
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയ്‌ക്കെതിരെ ട്വീറ്റ് ചെയ്‌ത മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷന്റെ നടപടി കോടതിയലക്ഷ്യമെന്ന് സുപ്രീം കോടതി. കേസിൽ ഓഗസ്റ്റ് 20ന് കോടതി വാദം കേൾക്കും.ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസുമാരായ ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജൂൺ 27ന് സുപ്രീം കോടതിയെ പറ്റിയും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെക്കുറിച്ചും ട്വീറ്റ് ചെയ്‌തിരുന്നു. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷന് നോട്ടീസ് നൽകിയത്.ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ബിജെപി നേതാവിന്റെ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. ഇതിന് പുറമെ സുപ്രീം കോടതിയെ വിമർശിച്ചുകൊണ്ടും അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :