അനുബന്ധ വാര്‍ത്തകള്‍
- പറവൂരില്‍ വീട്ടില്‍ ആക്രി എടുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍
- വി.എസ്.അച്യുതാനന്ദന്റെ മുഴുവന്‍ പേര് അറിയുമോ?
- വി.എസ്.അച്യുതാനന്ദന് നൂറാം വയസ്സിലേക്ക്; നിലയ്ക്കാത്ത സമരജീവിതത്തിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം
- വാഹനാപകടത്തില്‍ പരിക്കേറ്റ വാവാ സുരേഷിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ബന്ധുക്കള്‍
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തോട്ടിലേക്ക് ചൂണ്ടിക്കാട്ടി ഷാഫി, രണ്ടുമണിക്കൂര്‍ മുങ്ങിതപ്പി പൊലീസ്; ഫോണും പാദസരവും കിട്ടിയില്ല
ഇലന്തൂര്‍ നരബലിക്കേസിലെ മുഖ്യപ്രതിയായ ഷാഫി പറയുന്ന പല കാര്യങ്ങളും നുണയാണെന്ന് പൊലീസിനു സംശയം. പ്രതികള്‍ രണ്ടാമതു കൊലപ്പെടുത്തിയ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പൊലീസ് പരിശോധന നടത്തി. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാലുവരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എ.സി. കനാലില്‍ മുങ്ങിപ്പരിശോധിച്ചെങ്കിലും പാദസരം കിട്ടിയില്ല. പാദസരം ഈ ഭാഗത്തു വലിച്ചെറിഞ്ഞെന്നാണ് ഷാഫി മൊഴി നല്‍കിയത്.
പദ്മയുടെ ഫോണിന് വേണ്ടിയുള്ള തെരച്ചിലും പാഴായി. തോട്ടിലാണ് ഫോണ്‍ വലിച്ചെറിഞ്ഞതെന്ന് രണ്ടാം പ്രതി ഭഗവല്‍ സിങ് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് തോട്ടില്‍ ഫോണിനുവേണ്ടി തെരച്ചില്‍ നടത്തിയത്. അതും ഫലം കണ്ടില്ല.