വി.എസ്.അച്യുതാനന്ദന്റെ മുഴുവന്‍ പേര് അറിയുമോ?

1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു

രേണുക വേണു| Last Modified വ്യാഴം, 20 ഒക്‌ടോബര്‍ 2022 (09:07 IST)

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക്. 1923 ഒക്ടോബര്‍ 20 നാണ് അച്യുതാനന്ദന്റെ ജനനം. 2006 മുതല്‍ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദന്‍. പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1985 മുതല്‍ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ തിരുത്തല്‍വാദി എന്നാണ് വി.എസ്. അറിയപ്പെട്ടിരുന്നത്. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്നാണ് മുഴുവന്‍ പേര്. സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് വി.എസ്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :