1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Police News Kerala

പറവൂരില്‍ വീട്ടില്‍ ആക്രി എടുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

Police News
പറവൂരില്‍ വീട്ടില്‍ ആക്രി എടുക്കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍ സ്വദേശിയായ മുഹമ്മദ് റഖീബ് എന്ന 20 കാരനാണ് പോലീസിന്റെ പിടിയിലായത്. ആക്രിക്കച്ചവടക്കാരനായ പ്രതി ചേന്നമംഗലം പോസ്റ്റ് ഓഫീസിനു സമീപത്തുള്ള വീട്ടില്‍ വെള്ളം ചോദിച്ചതിനു ശേഷം വീട്ടമ്മയെ കടന്നു പിടിക്കുകയായിരുന്നു. പിന്നാലെ വീട്ടമ്മ ഒച്ച വയ്ക്കുകയും നാട്ടുകാരെത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അടുത്ത ലേഖനം
സ്ഥിതി രൂക്ഷമാകുന്നു; അടിയന്തരമായി യുക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് എംബസി നിര്‍ദേശം, റഷ്യയുടെ നീക്കങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിച്ച് ലോകം