അനുബന്ധ വാര്‍ത്തകള്‍
- വന്യ സൗന്ദര്യം, റിമ കല്ലിങ്കലിന്റെ വൈറല്‍ ഫോട്ടോഷൂട്ട്
- 'നന്‍പകല്‍ നേരത്ത് മയക്കം' റിലീസ് എപ്പോള്‍ ? ആദ്യപ്രദര്‍ശനം ഈ ദിവസം !
- മമ്മൂട്ടി കമ്പനിയുടെ ആദ്യ സിനിമ വിജയമായോ ?'റോഷാക്ക്' നേടിയത് കോടികള്‍ !
- ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് സംവിധാന രംഗത്തേക്ക് എത്തുന്നു
- 'ലവ്'തമിഴ് റീമേക്ക് ടീസര്‍,ഭരത്തും വാണി ഭോജനും പ്രധാന വേഷങ്ങളില്‍
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരി തെളിയും; ടോറി ആന്റ് ലോകിത ഉദ്ഘാടന ചിത്രം
27ാമത് ഐ.എഫ്.എഫ്.കെയ്ക്ക് വെള്ളിയാഴ്ച തുടക്കമാകും .വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ അധ്യക്ഷനാകും. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ റെസിഡന്റ് പിയാനിസ്റ്റ് ജോണി ബെസ്റ്റ് വിശിഷ്ടാതിഥിയാകും.
ഇറാനില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുന്ന സംവിധായിക മഹ്നാസ് മുഹമ്മദിക്ക് സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് നല്‍കി മുഖ്യമന്ത്രി ആദരിക്കും. യാത്രാനിയന്ത്രണങ്ങള്‍ കാരണം മേളയില്‍ നേരിട്ടു പങ്കെടുക്കാന്‍ കഴിയാത്ത മഹ്നാസിനുവേണ്ടി ഗ്രീക്ക് ചലച്ചിത്രകാരിയും ജൂറി അംഗവുമായ അതീന റേച്ചല്‍ സംഗാരി അവാര്‍ഡ് ഏറ്റുവാങ്ങും. ജൂറി ചെയര്‍മാനും ജര്‍മ്മന്‍ സംവിധായകനുമായ വീറ്റ് ഹെല്‍മര്‍ ചടങ്ങില്‍ സന്നിഹിതനായിരിക്കും.