ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാന രംഗത്തേക്ക് എത്തുന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2022 (14:56 IST)
ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ സംവിധാന രംഗത്തേക്ക് എത്തുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആര്യന്‍ സംവിധാന സംരംഭത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായതായും ആര്യന്‍ അറിയിച്ചു.'എഴുത്ത് കഴിഞ്ഞു, ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു', എന്നാണ് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ആര്യന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. റെഡ് ചില്ലിസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷാരൂഖ് ഖാനാണ് സീരീസ് നിര്‍മ്മിക്കുന്നത്. സീരീസിന്റെ ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :