എ കെ ജെ അയ്യര്‍|
Last Modified വ്യാഴം, 8 ഡിസംബര്‍ 2022 (14:48 IST)
ഇടുക്കി: ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി വണ്ണപ്പുറം കാളിയാർ തോപ്പിൽ സരിൻ എന്ന 32 കാരനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് ഇയാളുടെ ഭാര്യ അശ്വതിയെ (31) തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അന്നേ
ദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് ഇയാൾ ഭാര്യയുമായി വഴക്കിടുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി. തുടർന്നാണ് അശ്വതി ജീവനൊടുക്കിയത്.
ഇയാളുടെ ഉപദ്രവം കാരണം പരാതിയെ തുടർന്ന് തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെയാണ് അശ്വതി മരിച്ചത്. കാളിയാർ എസ്.എച്ച്.ഒ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.