പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 50 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 29 ഫെബ്രുവരി 2024 (17:12 IST)
ഇടുക്കി: പതിനേഴുകാരിയായ പെൺകുട്ടിയെ പൂപ്പാറയിലെ വീട്ടിൽ വച്ച് പീഡിപ്പിച്ച രണ്ടാനച്ഛൻ കോടതി 50 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപാ പിഴയും വിധിച്ചു.

പത്തനംതിട്ട കണിയാംപാറ സ്വദേശിയായ രണ്ടാനച്ഛൻ 2018 ലാണ് പൂപ്പാറയിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെ പുറത്തറിഞ്ഞതോടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ദേവികുളം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

ഇതിനിടെ പൂപ്പാറയിൽ തന്നെ രണ്ടു ദിവസം മുമ്പ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെയാണ് നാല് പേര് ചേർന്ന് പീഡിപ്പിച്ചത്. സ്വദേശികളായ രാംകുമാർ, വിഘ്‌നേശ്, ജെയ്‌സൺ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ മറ്റൊരു പ്രതികൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :