വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍; കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സൂചന

തണ്ണീര്‍മുക്കം 21-ാം വാര്‍ഡില്‍ റാം മഹേഷാണ് ഭര്‍ത്താവ്. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ മീര ഏക മകളാണ്

Suicide
രേണുക വേണു| Last Updated: വ്യാഴം, 29 ഫെബ്രുവരി 2024 (16:31 IST)
ആലപ്പുഴ ചേര്‍ത്തലയില്‍ വസ്ത്ര വ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍. ചേര്‍ത്തല എക്‌സറേ കവലയ്ക്കു സമീപത്തുള്ള 'ലാദെല്ല' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയെയാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തണ്ണീര്‍മുക്കം 21-ാം വാര്‍ഡില്‍ റാം മഹേഷാണ് ഭര്‍ത്താവ്. ബെംഗളൂരുവില്‍ വിദ്യാര്‍ഥിയായ മീര ഏക മകളാണ്.

കുടുംബ വഴക്കിനെ തുടര്‍ന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണു സൂചന. യുവതി വീട്ടിലെത്താത്തതിനെ തുടര്‍ന്നു ഭര്‍ത്താവ് നടത്തിയ തെരച്ചിലിലാണ് കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :