ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 20 ഫെബ്രുവരി 2024 (16:52 IST)
കോഴിക്കോട്: ആറാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളിയിൽ കാർ വർഷോപ്പിൽ ജോലി ചെയ്യുന്ന ചാത്തമംഗലം പുല്ലാവൂർ മടപ്പള്ളി മേലെ കുന്നത്ത് എം.പി.ഹരീഷ് എന്ന നാല്പതുകാരനെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിനി സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോകുന്ന വഴി യുവാവ് മൊബൈലിലെ അശ്‌ളീല ഫോട്ടോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണു വീട്ടുകാർ പോലീസിൽ നൽകിയ പരാതി. പരാതിയിൽ ബൈക്കിന്റെ നമ്പരും നൽകിയിരുന്നു.

നടക്കാവ് പോലീസ് ഇൻസ്‌പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്ത അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :